തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. 

ട്രോളിംഗ് നിരോധനത്തോടെ തൊഴില്‍ നഷ്‌ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ 9ന് മുന്‍പ് തീരം വിട്ടുപോകണം. ട്രോളിംഗ് നിരോധന കാലയളവില്‍ വിഷ മത്സ്യം വിപണനം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.