വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനാലാണ് രോ​ഗിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ മണിക്കൂറുകൾ താമസം നേരിട്ടത്.  

പാലക്കാട്: അട്ടപ്പാടിയിൽ ​മഴക്കെടുതിയിൽ ​ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ചികിത്സ നൽകാൻ വൈകി. അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഫൈസലിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ 3 മണിക്കൂർ വൈകിയത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനാലാണ് രോ​ഗിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ മണിക്കൂറുകൾ താമസം നേരിട്ടത്. 

ഒടുവിൽ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. കോട്ടത്തറയിലെ വെന്റിലേറ്റർ സൗകര്യമുള്ള 2 ആംബുലൻസുകളും മാസങ്ങളായി ഓടുന്നില്ല. ഇന്ന് ഉച്ചക്ക് കനത്ത മഴയെ തുടർന്ന്​ ​ഗൂളിക്കടവിൽ വെച്ച് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണാണ് 25കാരനായ ഫൈസലിന് പരിക്കേറ്റത്.