33 കാരനായ അനുവിന് മുന്നിൽ ജീവിതവഴി തുറക്കണമെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തണം.
തിരുവനന്തപുരം: ഇരു വൃക്കകളും തകരാറാലായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനു ചികിത്സയ്ക്കായി നാടിന്‍റെ കനിവ് തേടുകയാണ്. വീട് വിറ്റ് ചികിത്സ നടത്താൻ നോക്കിയെങ്കിലും സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി നോട്ടീസ് പതിച്ചതിനാൽ ആ പ്രതീക്ഷയും അടഞ്ഞിരിക്കുകയാണ് കുടുംബത്തിന് മുന്നിൽ. 33 കാരനായ അനുവിന് മുന്നിൽ ജീവിതവഴി തുറക്കണമെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തണം. വൃക്ക പകുത്തു നൽകാൻ അച്ചനും അമ്മയും ഭാര്യയുമെല്ലാം ഒരുക്കമാണ്. പക്ഷെ മരുന്നിന് പോലും കൈയ്യിൽ കാശില്ലാതെ എന്ത് ചെയ്യണമെന്നറിയില്ല അനുവിന്. കുടുംബത്തിന്‍റെ സ്ഥിതി കണ്ട് നാട്ടുകാർ ഒരു ചായക്കട ഇട്ട് നൽകി. എന്നാൽ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് നടത്താൻ പോകേണ്ടി വന്നതോടെ കട പൂട്ടി.
അനുവിനെ വിധി വിടാതെ പിന്തുടരുകയാണ്. 4 സെന്‍റിലെ വീട് വിറ്റ് ചികിത്സ നടത്താൻ ആലോചിച്ചപ്പോഴാണ് ചികിത്സയ്ക്കായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത ലോണിന്‍റെ പേരിൽ വീടിന് ജപ്തി നോട്ടീസ് പതിച്ചത്. രണ്ട് ലക്ഷം രൂപയിൽ 80,000 കൂടി അടച്ചാൽ ജപ്തി ഒഴിവാക്കാം. മൂന്ന് മാസത്തിനകം അത് അടച്ചില്ലെങ്കിൽ രോഗിയായ അനുവും കുടുംബവും പെരുവഴിയിലാകും. 5 വയസ്സുള്ള ഇളയ മകനും ഇടുപ്പെല്ല് തേയ്മാനം ബാധിച്ച് ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കലിനും വീടിന്‍റെ ജപ്തി ഒഴിവാക്കാനും 12 ലക്ഷം രൂപയെങ്കിലും വേണം. നാടിന്‍റെ ഒരു കൈ സഹായം ഉണ്ടെങ്കിൽ ദുരിതം തീമഴപോലെ പെയ്തിറങ്ങുന്ന വീടിന് അൽപം ആശ്വാസമാകും.
ACCOUNT DETAILS
ACCOUNT HOLDER - ANU P
ACCOUNT NUMBER - 40326101068250
KERALA GRAMIN BANK NEDUMANGAD
IFSC CODE - KLGB0040326
GOOGLE PAY NUMBER - 9048881828, 7510771828



