Asianet News MalayalamAsianet News Malayalam

മുഹമ്മദിന്‍റെ ചികിത്സ തുടങ്ങി; സോൾജെൻസ്മ മരുന്ന് കുത്തിവച്ചു

മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്

treatment of little muhammed suffering from sma begins
Author
Kannur, First Published Aug 25, 2021, 6:15 AM IST

കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്‍റെ ചികിത്സ കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ തുടങ്ങി. അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് മുഹമ്മദ്. അസ്ഥികൾ ശോഷിക്കുന്ന അസുഖത്തിന് രണ്ട് വയസിനുള്ളിൽ ചികിത്സ പൂർത്തിയാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.

മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios