തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പട്ടിക്കാട് മേഖലകളിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റെയ്ഡ് നടക്കുന്നത്. മച്ചാട് നിന്നാണ് മരം മുറിച്ച് കടത്തിയത്. 

തൃശൂര്‍: പട്ടയ ഭൂമിയിൽ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയും നടപടികളും തുടരുകയാണ്. തൃശൂരിൽ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങൾ പാലക്കാട്ടെ മില്ലിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികൾ കണ്ടെത്തിയത്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പട്ടിക്കാട് മേഖലകളിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റെയ്ഡ് നടക്കുന്നത്. മച്ചാട് നിന്നാണ് മരം മുറിച്ച് കടത്തിയത്. സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. തൃശൂർ ഫ്ലൈയിങ്ങ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona