Asianet News MalayalamAsianet News Malayalam

കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ് കാർ തകർന്നു; ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി

പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ നിന്ന മരം ഒടിഞ്ഞ് കോമ്പൗണ്ടിന് പുറത്തേക്ക് വീഴുകയായിരുന്നു.

tree fell on parked car during heavy rain and wind in thycaud thiruvananthapuram
Author
First Published Jun 11, 2024, 1:14 AM IST

തിരുവനന്തപുരത്ത് കനത്ത കാറ്റിലും ശക്തമായ മഴയിലും മരം ഒടിഞ്ഞുവീണ് കാർ തകർന്നു. തൈക്കാടാണ് സംഭവം. പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ നിന്ന മരമാണ് ഒടിഞ്ഞുവീണത്. കോമ്പൗണ്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു. 

തിങ്കളാഴ്ച രാത്രി 8.15ഓടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഒറ്റപ്ലാവിള സ്വദേശി സതീഷ് കുമാറിന്റെ വാഹനം ആണ് തകർന്നത്. മരം ഒടിഞ്ഞു വീണ സമയത്ത് വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios