വയനാട് മുട്ടില്‍ മരം മുറികേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിന് മുൻ സർക്കാരിലെ മന്ത്രിമാരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുഹൃത്ത് ബെന്നി.

കൽപ്പറ്റ: വയനാട് മുട്ടില്‍ മരം മുറികേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിന് മുൻ സർക്കാരിലെ മന്ത്രിമാരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുഹൃത്ത് ബെന്നി. മന്ത്രിമാരുമായുള്ള ബന്ധത്തെകുറിച്ച് പലതവണ റോജി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഏതോക്കെ മന്ത്രിമാരെന്ന് അറിയില്ലെന്നും ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് സര്‍ക്കാർ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊള്ളയെ സഹായിക്കാനെന്ന് പ്രതിപക്ഷ ആരോപണം കൂടുതല്‍ ബലപെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. 

മന്ത്രിമാര്‍ക്കോപ്പം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി റോജി ബന്ധപ്പെട്ടിരുന്നുവെന്നും മരകച്ചവടക്കാരന്‍ കൂടിയായ ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരം മുറിയിലെ നിയമലംഘനം ചൂണ്ടികാട്ടിയതോടെയാണ് റോജി ബെന്നിയുമായി പിരിയുന്നത്. അന്നുമുതല്‍ ഭീക്ഷണപ്പെടുത്തുന്നുണ്ടെന്നും ബെന്നി പറഞ്ഞു.