Asianet News MalayalamAsianet News Malayalam

ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍; പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിൾ ലോക്കിന് സാധ്യത

എംഎസ്‍എഫ് നേതാവിന്‍റെ രോഗ ഉറവിടം കണ്ടെത്താത്തതാണ് കാരണം. ഇയാളുടെ സമ്പർക്ക പട്ടികയും വലുതാണ്

triple lock down may impose in Pathanamthitta corporation
Author
Pathanamthitta, First Published Jul 8, 2020, 1:55 PM IST

പത്തനംതിട്ട: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ. ജില്ലാ ഭരണകൂടമാണ് ശുപാർശ ചെയ്‍തത്. എംഎസ്‍എഫ് നേതാവിന്‍റെ രോഗ ഉറവിടം കണ്ടെത്താത്തതാണ് കാരണം. ഇയാളുടെ സമ്പർക്ക പട്ടികയും വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് നിഗമനം. 

എസ്എസ്എൽസി പരീക്ഷയിൽ  വിജയിച്ച കുട്ടികളെ ആദാരിക്കുന്ന ചടങ്ങുകളിലും  യുഡിഎഫ് സംഘടിപ്പിച്ച നിരവധി പൊതുപാരിപാടികളിൽ ഇയാൾ പങ്കെടുത്തു. ഈ പരിപാടികളിൽ പങ്കെടുത്തവരിൽ ജനപ്രതിനിധികള്‍ അടക്കമുള്ളവരുണ്ട്. ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും ഇയാൾ എത്തിയിട്ടുണ്ട്.  ഇയാളുടെ അച്ഛന്റെ റേഷൻ കടയിലും ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ എത്തിയിട്ടുണ്ട്. കൂടുതൽ ഉറവിടം അറിയാത്ത കേസുകൾ ഉണ്ടാവുമെന്നാണ് കണക്കുക്കൂട്ടൽ. 

അതേസമയം  കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളിൽ വേണ്ടി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കും. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്‌ഥിതിയാണ്. കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം വർധിപ്പിക്കും. 

പരിശോധനയിൽ കൂടുതൽ പേർക്ക് കൊവി‍ഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല. ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാർഡിയോളജി ജനറൽ മെഡിക്കൽ വാർഡുകൾ അടച്ചു.

Follow Us:
Download App:
  • android
  • ios