ദന്താശുപത്രികൾ തുറക്കാം. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതിയുണ്ട്. 

തൃശ്ശൂര്‍: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തൃശ്ശൂര്‍ ജില്ലയിൽ കൂടുതൽ ഇളവുകൾ. ലോക്ക്ഡൗണ്‍ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിൽ മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവുണ്ടായിരിക്കുന്നതായിരിക്കും. ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ തുറക്കാം. ആര്‍ആര്‍ടികള്‍, വാര്‍ഡുതലകമ്മിറ്റി, ഹോം ഡെലിവറി തുടങ്ങിയവ വഴി മാത്രമായിരിക്കും വിതരണം. ദന്താശുപത്രികൾ തുറക്കാം. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതിയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred