Asianet News MalayalamAsianet News Malayalam

ട്രിപ്പിൾ ലോക്ക്ഡൗൺ: പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ; മത്സ്യവിതരണം കൂടി അനുവദിക്കും

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും.  മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.

triple lockdown banks to operate for three days milk and newspaper delivery till 8 am
Author
Thiruvananthapuram, First Published May 16, 2021, 2:15 PM IST

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ  ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും.  മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. ട്രിപ്പിൽ ലോക്ക്ഡൗൺ ഉള്ള ജില്ലകളിൽ ആറുമണിക്ക് മുമ്പ് പത്രവിതരണം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ നിർദ്ദേശിച്ചത്. 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. പതിനായിരം പൊലീസുകാരെ ഈ ജില്ലകളിൽ നിയോഗിക്കും. അടച്ചിടൽ മാർഗ്ഗരേഖ ജില്ലാ കളക്ടർ വിശദമായി പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. അടച്ചിടുന്ന കണ്ടെയിൻമെൻ്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമേ തുറക്കൂ. 

മാസ്ക്കിട്ടില്ലെങ്കിലും സാമൂഹ്യ അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയിലും കർശന നടപടി ഉണ്ടാകും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കും. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പൊലീസ് പാസുമായി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്കും പാസുമായി അത്യാവശ്യം യാത്രയാകാം. ബേക്കറി, പലവ്യഞ്ജനകടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. വിമാനത്താവളത്തിലേക്കും റെയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാരെ തടയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios