Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിക്ക് പരിചരണം ലഭിച്ചില്ലെന്ന ആരോപണം തള്ളി തിരുവനന്തപുരം മെഡി.കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെയാണ് തിരുവനന്തപുരം സ്വദേശിയായ യുവതി ഇന്ന് രംഗത്ത് വന്നത്.

trivandrum medical college
Author
Thiruvananthapuram, First Published Dec 7, 2020, 10:52 PM IST

തിരുവനന്തപുരം: കോവിഡ് രോഗിക്ക് പരിചരണം ലഭിച്ചില്ലെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും യുവതിക്ക് ഉണ്ടായിരുന്നില്ല. യുവതി കിടപ്പ് രോഗിയായിരുന്നില്ലെന്നും ഇരിക്കാനും നടക്കാനും കഴിയുമായിരുന്നുവെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ഡോക്ടർമാരും നഴ്സുമാരും നൽകിയത് മികച്ച പരിചരണമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെയാണ് തിരുവനന്തപുരം സ്വദേശിയായ യുവതി ഇന്ന് രംഗത്ത് വന്നത്. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് യുവതിയുടെ പരാതി. 

കഴിഞ്ഞ മാസം 26നാണ് കൊവിഡ് പൊസിറ്റീവായ വട്ടപ്പാറ സ്വദേശി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് പനിയും ശ്വാസംമുട്ടും യുവതിക്ക് ഉണ്ടായിരുന്നു . ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലക്ഷ്മിക്ക് കുത്തിവയ്പെടുത്തു . അതോടെ ശരീരവേദനയും ക്ഷീണവും കൂടിയെന്നാണ് ലക്ഷ്മി പറയുന്നത് .

 തനിക്ക് ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് അറിയിച്ചിട്ടും അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്പ് തുടര്‍ന്നു എന്നും ഇത് ആരോഗ്യം കൂടുതല്‍ വഷളാക്കിയെന്നും ലക്ഷ്മി ആരോപിക്കുന്നു . ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയായി . കിടക്കയില്‍ തന്നെ മൂത്രമൊഴിച്ചു . തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്മി 

ലക്ഷമി ഇപ്പോൾ കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വളരെ മോശമാണ്. നടക്കാൻ പോലും വയ്യ. പുറത്തിറങ്ങി വിദഗ്ധ ചികിൽസ തേടുന്നതിനൊപ്പം ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കാനൊരുങ്ങുകയാണ് ലക്ഷ്മി . എന്നാല്‍ ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്‍റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികില്‍സയും പരിചരപണവും നൽകിയെന്നും ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫിസര്‍ നേരത്തെ പ്രതികരിച്ചിരുന്നു. 
 
 

Follow Us:
Download App:
  • android
  • ios