തലസ്ഥാനത്ത് നിന്നും കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി
മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.
തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി. 12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.
'ഉടയാനുള്ളതൊക്കെ ഉടഞ്ഞുതന്നെ പോകട്ടെ'; 'അമ്മ'യിലെ കൂട്ടരാജിയില്‍ പ്രതികരണവുമായി വിധു വിന്‍സെന്‍റ്