ബിജെപി ബന്ധത്തെ ന്യായീകരിച്ചാണ് പിസി ജോര്‍ജ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന 'ഹിറ്റ് ട്രോളുകള്‍' ഒരു പ്രസ്താവനയുടെ ചുവട് പിടിച്ചുണ്ടായവയാണ്. പി സി ജോര്‍ജിന്‍റെ കേശവന്‍ മാമന്‍ പരാമര്‍ശമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയത്. തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ താനിപ്പോ വല്ല കേശവന്‍ നായരും ആയിരിക്കുമെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവന.
ബിജെപി ബന്ധത്തെ ന്യായീകരിച്ചാണ് പിസി ജോര്‍ജ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. എന്നാല്‍ പി സിയുടെ പ്രസ്താവനയെ കണക്കിന് പരിഹസിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കേശവന്‍നായരെയും പി.സി ജോര്‍ജിനെയും നായര്‍ സമുദായത്തെയും ആശയമാക്കിയാണ് ട്രോളുകള്‍.





