എറണാകുളം: എറണാകളുത്ത് ഹൈക്കോര്‍ട്ട് ജങ്ഷനില്‍ ഗുണ്ടാവിളയാട്ടം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും അറസ്റ്റ് ചെയ്ത ദൃശ്യങ്ങളുമായി ഗുണ്ടകളെ ട്രോളി  പൊലീസ്. ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആദ്യം ഗുണ്ടാവിളയാട്ടത്തിന്‍റെ ദൃശ്യങ്ങളും ഹാസ്യ പരിപാടിയുടെ ദൃശ്യങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍  ഗുണ്ടകള്‍ കാണിക്കുന്ന പരാക്രമങ്ങളാണെങ്കില്‍ പിന്നീട് പ്രതികള്‍ അറസ്റ്റ് ചെയ്തതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് ചേര്‍ത്തിരിക്കുന്നത്. വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിനാളുകളാണ് വീഡിയ കണ്ടത്. 

എറണാകുളം ഹൈകോർട്ട് ജംഗ്‌ഷനു സമീപം ഗുണ്ടാവിളയാട്ടം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കൃഷ്ണദാസ് , അൽത്താഫ് , ബ്രയാൻ, വിശാൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.- എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. 

വീഡിയോ