തിരുവനന്തപുരം: തിരുവനന്തപുരത്തെ വലിയതുറ ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്യാമ്പിലെ 50 പേരെ പരിശോധിച്ചപ്പോളാണ് ഇതില്‍ 21 പേര്‍ കൊവിഡ് പോസിറ്റീവായത്. അതേസമയം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം സർക്കാരിന്‍റെ പുതിയ കൊവിഡ് പരിശോധന മാർഗ നിർദേശത്തില്‍ എതിർപ്പുമായി നഴ്‌സുമാരുടെ സംഘടന രംഗത്തെത്തി. കൊവിഡ് സാമ്പിളുകള്‍ ശേഖരിക്കാൻ സ്റ്റാഫ് നഴ്‌സ് ആയാലും മതിയെന്നാണ് സർക്കാർ ഉത്തരവ്. എന്നാല്‍ അധിക ജോലിഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്ന് സർക്കാർ നഴ്‌സുമാരുടെ സംഘടന പറഞ്ഞു.