താലിബാനിൽ മലയാളികളുണ്ടോ എന്ന സംശയവുമായി ശശി തരൂർ. താലിബാന്റെ ഒരു വീഡിയോയിൽ മലയാളം സംസാരിക്കുന്നത് പങ്കുവച്ചാണ് തരൂരിന്റെ ട്വീറ്റ്.

ദില്ലി: താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉന്നയിച്ച് ശശി തരൂര്‍ എംപി . സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തീവ്രവാദികളുടെ വീഡിയോ പങ്കുവെച്ചാണ് തരൂരിന്‍റെ ട്വീറ്റ് . വീഡിയോയില്‍ മലയാളം സംസാരിക്കുന്നതായി കേള്‍ക്കാമെന്നാണ് വാദം. എന്നാല്‍ മലയാളമല്ല ബ്രാവി ഭാഷയാണ് വീഡിയോയിലുള്ളവര്‍ സംസാരിക്കുന്നതെന്ന് വിഡിയോ പങ്കുവെച്ചയാൾ ട്വീറ്റ് ചെയ്തു

കാബൂളില്‍ നിന്നുള്ള താലിബാന്‍ തീവ്രവാദികളുടെ എട്ട് സെക്കന്‍റുള്ള ദൃശ്യമാണ് ചർച്ചക്ക് വഴി വെച്ചത്. കാബൂളില്‍ എത്തിയ തീവ്രവാദികളിലൊരാള്‍ സന്തോഷം കൊണ്ട് കരയുന്ന വീഡിയോയില്‍ രണ്ട് പേര്‍ സംസാരിക്കുന്നതായി കേള്‍ക്കാം. ഇവര്‍ കരഞ്ഞുതീര്‍ക്കട്ടെ, സംസാരിക്കട്ടെ എന്നീ വാക്കുകളോട് സാമ്യമുള്ള വാക്കുകള്‍ പറയുന്നുവെന്നതായിരുന്നു പ്രചാരണം. ഈ വീഡിയോ റീട്വീറ്റ് ചെയ്ത ശശി തരൂര്‍ രണ്ട് മലയാളികള്‍ തീവ്രവാദികളില്‍ ഉണ്ടാകാമെന്ന സംശയം പ്രകടിപ്പിച്ചു

എന്നാല്‍ താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഇല്ലെന്നും വീഡിയോയില്‍ ഉള്ളവര്‍ സാബുള്‍ പ്രവശ്യയിലെ ബ്രാവി ഭാഷ സംസാരിക്കുന്നവര്‍ ആണെന്നുമാണ് ദൃശ്യം പങ്കുവെച്ചയാളുടെ വാദം. ഈ ഭാഷക്ക് ദ്രാവിഡ‍ ഭാഷകളോട് സാദൃശ്യം ഉണ്ടാകുമെന്നും ദൃശ്യം പങ്കുവെച്ചയാള്‍ ട്വീറ്റ് ചെയ്തു. വഴി തെറ്റിയ മലയാളികളില്‍ ചിലർ താലിബാനില്‍ ചേര്‍ന്നതിനാല്‍ സാധ്യത പൂര്‍ണമായി തള്ളി കളയാനാകില്ലെന്നാണ് ഇതിനോടുള്ള തരൂരിന്‍റെ മറുപടി

കാബൂൾ എംബസി അടച്ച് ഇന്ത്യ, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടു വരുന്നു, ഇ- വിസ ഏർപ്പെടുത്തി

വീഡിയോ കാണാം

Scroll to load tweet…