ദേശീയപാതയിൽ ഏങ്ങണ്ടിയൂർ എത്തായി സെന്ററിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വാടാനപ്പള്ളി പോലീസും ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി
തൃശൂർ : ഏങ്ങണ്ടിയൂർ ഏത്തായി സെന്ററിൽ ലോറി(LORRY) വൈദ്യുതിപോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു(FIRE). ആ സമയത്ത് ഡ്രൈവർ വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയതിനാൽ കൂടുതൽ അപകടം ഒഴിവായി .പരിക്കേറ്റ ലോറി ഡ്രൈവർ തളിപ്പറമ്പ് സ്വദേശി ചന്ദ്രനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ ഏങ്ങണ്ടിയൂർ എത്തായി സെന്ററിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വാടാനപ്പള്ളി പോലീസും ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
കെ സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
ആലപ്പുഴ : ചേർത്തലയ്ക്കടുത്ത് വയലാറിൽ ദേശീയ പാതയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്നലോറിക്ക് പിന്നിലിടിച്ച് 10 പേർക്ക് പരുക്ക്. സാരമായി പരുക്കേറ്റ ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിസാര പരുക്കേറ്റ മറ്റു യാത്രക്കാരെ ചേർത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലർച്ചേ മൂന്നോടെയായിരുന്നു അപകടം. കനത്ത മഴ മൂലം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം
