പുനലൂരിൽ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്ന തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി.
കൊല്ലം: പുനലൂരിൽ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നു. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പുനലൂർ ചെമ്മന്തൂരിലെ പമ്പിലെത്തി 3000 രൂപയ്ക്ക് ഡീസൽ അടിച്ച ശേഷമാണ് കാറുമായി കടന്നത്.
തിരുനൽവേലി സ്വദേശികളായ ചുടലൈ കണ്ണൻ, ബന്ധുവായ കണ്ണൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് പമ്പ് ജീവനക്കാരി ഷീബ പിന്നാലെ ഓടിയെങ്കിലും വാഹനം അതിവേഗത്തിൽ ഓടിച്ചു പോയി. വിവരം അറിഞ്ഞ ഹൈവേ പൊലീസ് വാഹനം തടഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.
