തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന മുട്ടത്തറ സ്വദേശിയായ അബ്ദുൽ ഖാദറിന്‍റെ ഉടമസ്തതയിൽ ഉള്ള പൾസർ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പൂന്തുറ സ്വദേശി സജാദ് ( 24), പനത്തുറ സ്വദേശി രാകേഷ് ( 24 ) എന്നിവരാണ് പിടിയിലായത്. ഇവർ മോഷ്ടിച്ച പൾസർ ബൈക്ക് വലിയവിള ഭാഗത്ത് നിന്നും കണ്ടെടുത്തു. തിരുവല്ലം എസ്എച്ച് ഒ രജീഷും സംഘവും ചേർന്നാണ് പ്രതികളെ പിടി കൂടിയത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു. പെറ്റികേസുകൾ ഉണ്ടായിരുന്ന ഇവർ മുൻപും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


