അഗളി സ്വദേശികളായ അഖിൽ , കൃഷ്ണൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേരും മദ്യലഹരിയിലാണ്.

പാലക്കാട്: അട്ടപ്പാടിയിലെ (Attappadi) അ​ഗളിയിൽ (Agali) അഞ്ച് സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്ന സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. അഗളി സ്വദേശികളായ അഖിൽ , കൃഷ്ണൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേരും മദ്യലഹരിയിലാണ്. ഇരുവരുടെയും ദൃശ്യങ്ങൾ മോഷണസമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു. 

അഗളിയിലെ ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കട എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. കടകളുടെ ചില്ലുകൾ തകർത്തിട്ടുമുണ്ടായിരുന്നു. ആധാരമെഴുത്ത് ഓഫീസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ഈ ദൃശ്യങ്ങളിൽ നിന്നാണ് അഖിൽ , കൃഷ്ണൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.