Asianet News MalayalamAsianet News Malayalam

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് സ്‍കൂട്ടറിലിടിച്ചു, 2 പേര്‍ക്ക് ദാരുണാന്ത്യം

വർക്കലയില്‍ നിന്നും രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് ബൈക്കിലിടിച്ചത്.
 

two bike passengers killed after being hit by an ambulance
Author
First Published Sep 24, 2022, 10:22 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ (51) ശാസ്തവട്ടം ചോതിയിൽ രമ (47) എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയിൽ തോന്നയ്ക്കൽ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വർക്കലയിൽ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് സ്കൂട്ടറിലിടിച്ചത്.

 

Follow Us:
Download App:
  • android
  • ios