ഫയർഫോയ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വയനാട്: വയനാട് മലവയൽ ഗോവിന്ദ ചിറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചീരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഫയർഫോയ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

