തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ ചോദ്യം ചെയ്തു.  മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, ഡിസിസി അംഗം അനിൽ കുമാർ എന്നിവരെയാണ് ചോദ്യം ചെയ്തത്. കേസിലെ മൂന്നാം പ്രതി ഉണ്ണി കൊലപാതകത്തിന് ശേഷം ഇവരെ ഫോണിൽ വിളിച്ചിരുന്നു.

സംഘർഷമുണ്ടായതായി ഉണ്ണി പറഞ്ഞുവെന്നാണ് മൊഴി. തിരുവോണ നാളിലായിരുന്നു കേരളത്തെ ഞെട്ടിച്ച് വെഞ്ഞാറമൂട് തേമ്പാമൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജും മുഹമ്മദ് ഹഖും കൊല്ലപ്പെട്ടത്. ഐഎൻടിയുസി പ്രാദേശിക നേതാവടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ പ്രതിയായ കേസിൽ അന്വേഷണം തുടരുകയാണ്.