കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട കാർ യാത്രക്കാർ കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ വടകര കെടി ബസാറിന് സമീപമായിരുന്നു അപകടം. ലോറിയും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

പാലക്കാട് മുടപ്പല്ലൂരിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം. ട്രാവലറിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്‍ലി, പൈലി എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ നിലഗുരുതരമാണ്. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവരെ നെന്മാറ വടക്കഞ്ചേരി എവന്നിവിടങ്ങളിലെ ആശുപത്രിയികളിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പുറപ്പെട്ട ടൂറിസ്റ് ബസ്സും തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി ട്രാവലറിൽ ഇടിച്ചാണ് അപകടം. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നണ് രക്ഷപ്രവർത്തനം നടത്തിയത്.