സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ മരണം. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ പെയ്തു. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം.