തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ചിറയിൻകീഴ് താലൂക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.  അഞ്ചുതെങ്ങ് സ്വദേശി ലാസർ തോമസ്, ശാർക്കര സ്വദേശി റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ രക്ഷപെട്ടു. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.