തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ് 24 വയസുകാരനായ റോണി. 21 കാരനായ സിദ്ധാര്‍ത്ഥ് കായംകുളം എരുവ സ്വദേശി. രണ്ടുപേരും വീട്ടില്‍ നിന്നിറങ്ങി നടപ്പ് തുടങ്ങിയതാണ്. രാവിലെ അഞ്ചിന് തുടങ്ങുന്ന നടത്തം വൈകീട്ട് ആറ് വരെ തുടരും. 

തിരുവനന്തപുരം: ലഡാക്കിലേക്കുള്ള നടത്തത്തിലാണ് സുഹൃത്തുക്കളായ റോണിയും സിദ്ധാര്‍ത്ഥും. നയാപൈസപോലും കൈയില്‍ കരുതാതെയാണ് ഹിമാലയത്തിന്റെ മടിത്തട്ടിലേക്കുള്ള ഇവരുടെ യാത്ര. അസുഖമുള്ളവര്‍ക്കും നടന്ന് ലഡാക്കിലെത്താമെന്ന് തെളിയിക്കണമെന്ന ദൃഢ നിശ്ചയത്തിലാണ് ഹൃദ്‌രോഗിയായ റോണി. ലക്ഷ്യം ലഡാക്ക് മാത്രം. നടക്കാനേറെയുണ്ടെന്ന് ഇവര്‍ക്കറിയാം. എങ്കിലും തളരില്ലെന്നുറപ്പാണ്. എന്ത് പ്രതിബന്ധമുണ്ടായാലും മുന്നോട്ട് പോകാനാണ് ഇരുവരുടെയും തീരുമാനം. 

YouTube video player


തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ് 24 വയസുകാരനായ റോണി. 21 കാരനായ സിദ്ധാര്‍ത്ഥ് കായംകുളം എരുവ സ്വദേശി. രണ്ടുപേരും വീട്ടില്‍ നിന്നിറങ്ങി നടപ്പ് തുടങ്ങിയതാണ്. രാവിലെ അഞ്ചിന് തുടങ്ങുന്ന നടത്തം വൈകീട്ട് ആറ് വരെ തുടരും. കൈയില്‍ കാശില്ലാതെ ലഡാക്കിലെത്താനുള്ള ശ്രമം. സ്വപ്നം വെറുതെ കാണാന്‍ മാത്രമുള്ളതല്ല, നടപ്പിലാക്കാന്‍ കൂടിയുള്ളതാണെന്ന് ഈ ചങ്ങാതിമാര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona