തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം നടപടി വൈകി എന്ന് ബോട്ട് ഉടമ...

ആലപ്പുഴ: ആലപ്പുഴ കന്നിട്ട ജെട്ടിയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ രണ്ടു ബോട്ടുകളാണ് കത്തിയത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആ‍ർക്കും പരിക്കേറ്റിട്ടില്ല. തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം നടപടി വൈകി എന്ന് ബോട്ട് ഉടമ പറഞ്ഞു. അതേസമയം, തീപിടിത്തത്തിൻറ കാരണം സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.