മലപ്പുറം: തവനൂരിൽ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനിൽ നിന്ന് രണ്ട് അന്തേവാസികളെ കാണാതായി. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്, കുറ്റിപ്പുറം പൊലീസ് കേസെടുത്ത് തെരച്ചിൽ തുടങ്ങി. പ്രതീക്ഷ ഭവനിൽ ചാന്ദുവും നാനുവും താമസിച്ചിരുന്ന മുറിയിലെ ജനൽ കമ്പികൾ അറുത്ത് മാറ്റിയ നിലയിലാണ്. 

ഇതിലൂടെയാകാം രക്ഷപ്പെട്ടതെന്ന് പൊലീസ് കരുതുന്നു, എന്നാൽ ഇവരുടെ മേൽവിലാസമോ മറ്റ് വിവരങ്ങളോ കൈവശമില്ലെന്നും ആശുപത്രിയിൽ നിന്ന് നേരിട്ട് പ്രതീക്ഷ ഭവനിൽ എത്തുകയായിരുന്നെന്നും ഡയറക്ടർ പറയുന്നു

മാനസിക ദൗർബല്യമുള്ള പുരുഷന്മാരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാനത്തെ ഏക അഭയ കേന്ദ്രമാണ് തവനൂരിലെ പ്രതീക്ഷ ഭവൻ. മുമ്പും ഇവിടെ നിന്ന് അന്തേവാസികൾ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.