Asianet News MalayalamAsianet News Malayalam

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

കരിപ്പൂർ സ്വദേശി അസ്കർ ബാബു, അമീർ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

two more arrest on karipur gold smuggling case
Author
Thiruvananthapuram, First Published Jul 17, 2021, 8:16 PM IST

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസില്‍ രണ്ട് പേർ കൂടി പിടിയിൽ.  കരിപ്പൂർ സ്വദേശി അസ്കർ ബാബു, അമീർ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

കേസില്‍ ഇന്നലെയും രണ്ട് പേര്‍ പിടിയിലായിരുന്നു.  കരിപ്പൂർ സ്വദേശി സജി മോൻ എന്ന സജി, കൊടുവള്ളി സ്വദേശി മുനവറലിയാണ് എന്നിവരാണ് ഇന്നലെ പിടിയിലായത്. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് സഹായം ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ സജിമോനെയും മുനവറിനേയും കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios