വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. 

Add Asianetnews as a Preferred SourcegooglePreferred

ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോൺ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എൽമണ്ടിലെ ആശുപത്രിയിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്.

കൊവിഡ് 19 ; ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അതേസമയം, അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ന്യൂയോർക്കിലെ മരണസംഖ്യയിൽ നേരിയ കുറവെന്ന് ഗവർണർ പറഞ്ഞു.