യുകെയിൽ നിന്നെത്തിയ ഇവർ പെരുവാരത്ത് താമസിക്കുകയായിരുന്നു

എറണാകുളം: പറവൂർ പെരുവാരത്ത് കൊവിഡ് ഐസൊലേഷനിലുള്ള രണ്ട് പേർ കൂടി മുങ്ങി. യുകെയിൽ നിന്ന് വന്നതായിരുന്നു ഇവർ. 14 ദിവസത്തെ നിരീക്ഷണ കാലാവധി ഇവർ പൂർത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെരുവാരത്ത് താമസിച്ചിരുന്ന ദമ്പതികളാണ് മുങ്ങിയത്. ആരോഗ്യ വകുപ്പ് പ്രവർത്തകർ പൊലീസിന് പരാതി നൽകി. ഇന്നലെ പത്തനംതിട്ട മെഴുവേലിയിൽ അമേരിക്കയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ കടന്നു കളഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക