പാലക്കാട്: പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ഷാജഹാൻ (40), സാബിറ (44) എന്നിവരാണ് മരിച്ചത്. ഇവരുടെ മതാവ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. 

പൊള്ളലേറ്റ് ചികിത്സിലായിരുന്ന ഇവരുടെ സഹോദരൻ ബാദുഷ  വൈകുന്നേരം മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം പെരിന്തമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നേട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.