Asianet News MalayalamAsianet News Malayalam

ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ച: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫർണസ് ഓയിലാണ് കഴിഞ്ഞ ദിവസം ചോർന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ച പ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്

two officers suspended in Titanium  company oil leakage
Author
Thiruvananthapuram, First Published Feb 13, 2021, 7:42 PM IST

തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയിലെ ഫർണസ് ഓയിൽ ചോർന്ന സംഭവത്തിൽ,വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പമ്പിങ് സെക്ഷൻ ചുമതലയുള്ള ഗ്ലാഡ്‌വിൻ, യൂജിൻ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. 

2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫർണസ് ഓയിലാണ് കഴിഞ്ഞ ദിവസം ചോർന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചപ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്. അപ്പോഴേക്കും തീരത്താകെ ഓയില്‍ പടര്‍ന്നിരുന്നു. സൾഫർ ഉൾപ്പെടെ രാസവസ്തുക്കൾ ഉള്ള എണ്ണയായതിനാൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എണ്ണയുടെ അംശം പൂർണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവർത്തിച്ച് തുടങ്ങി. 

Follow Us:
Download App:
  • android
  • ios