ആലുവ: കരോത്തുകുഴി ആശുപത്രിക്ക് സമീപം പൂട്ടിക്കിടന്ന വീട്ടിൽ നിന്നും അഞ്ചുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. പാലക്കാട് ഒലവക്കോട് റയിൽവേ പാലത്തിന് സമീപം താമസിക്കുന്ന ആനന്ദ്, തമിഴ്‍നാട് കള്ളക്കുറിച്ചി സ്വദേശി സെന്തിൽ കുമാർ എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. 

പാലയ്ക്കാപ്പറമ്പില്‍ അബ്ദുൾ മുബാറക്കിന്‍റെ വീട്ടിൽ നിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചത്. എൽഇഡി ടിവി, വജ്രം പതിപ്പിച്ച വാച്ച്, ഗൃഹോപകരണങ്ങൾ അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയത്. സാധനങ്ങൾ വിറ്റ കടയിൽ നിന്നും ഇവ കണ്ടെത്തി.