ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. 

തിരുവനന്തപുരം: വിതുര ബോണക്കാട്ട് കാട്ടാനയുടെ ആക്രമണമത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. വിതുര സ്വദേശികളായ മഹേഷ് , പ്രിൻസ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 7.15 ഓടെയാണ് സംഭവമുണ്ടായത്. നിര്‍മാണത്തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്ക് എടുത്ത് തിരിച്ച് പോകാന്‍ നോക്കുമ്പോഴായിരുന്നു ആക്രമണം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.