ഒരാൾ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കാറാണ് മണപ്പുള്ളിക്കാവിൽ അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Add Asianetnews as a Preferred Source

