Asianet News MalayalamAsianet News Malayalam

ശ്രീനിവാസൻ വധക്കേസ്: ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേർ കൂടി അറസ്റ്റിൽ


കൊലയാളി സംഘത്തിന് അകമ്പടി പോയ കാറിന്‍റെ ഉടമ നാസറിനെ കഴിഞ്ഞ ആഴ്ച അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. നാസറിൻ്റെ  കാറിലാണ് കൊലയാളികൾക്ക് ആയുധം എത്തിച്ച് നല്‍കിയത്. 

Two persons arrested in Sreenivasan murder case
Author
Pattambi, First Published May 24, 2022, 10:15 PM IST

പട്ടാമ്പി: പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്.  പട്ടാമ്പി സ്വദേശികളായ കെ. അലി, അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയതിനാണ് അറസ്റ്റ്. 

കൊലയാളി സംഘത്തിന് അകമ്പടി പോയ കാറിൻറെ ഉടമ നാസറിനെ കഴിഞ്ഞ ആഴ്ച അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. നാസറിൻ്റെ  കാറിലാണ് കൊലയാളികൾക്ക് ആയുധം എത്തിച്ച് നൽകിയത്. നാസറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി കീഴായൂർ സ്വദേശിയാണ് നാസർ. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

നാസറിൻ്റെ കാർ പൊലീസ് കണ്ടെടുത്തിരുന്നു. നാസറിൻറെ ബന്ധുവിൻറെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. കൊലയാളികൾ സഞ്ചരിച്ച ബൈക്കിന് മുന്നിലൂടെ പോയ ചുവന്ന സ്വിഫ്റ്റ് കാറിൻറെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കാറിൽ ആയുധം എത്തിച്ച് മേലാമുറയിൽ വച്ചാണ് കൊലയാളികൾക്ക് കൈമാറിയത്. അക്രമികൾ സഞ്ചരിച്ച  ഇരുചക്രവാഹനങ്ങളിൽ രണ്ടെണ്ണം പട്ടാമ്പിയിലെ വാഹനം പൊളിച്ചു വിൽക്കുന്ന മാർക്കറ്റിൽ വച്ചും രക്തക്കറയുള്ള ഒരു ബൈക്ക് പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ വച്ചുമാണ് കണ്ടെത്തിയത്
 

Follow Us:
Download App:
  • android
  • ios