കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്‍ജില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.  ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുല്‍ത്താന്‍ ബത്തേരി സ്വദേശി  അബിന്‍ കെ ആന്‍റണി, തോട്ടുമുഖം സ്വദേശി അനീന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യമെഡിക്കല്‍ കോളേജിലെ ജീവനക്കാരാണ്. ഇന്‍റര്‍വ്യൂ അവശ്യത്തിനെത്തിയതെന്ന്  ലോഡ്‍ജില്‍ അറിയിച്ച് ഇന്നലെ വൈകിട്ടാണ് ഇരുവരും റൂമെടുക്കുന്നത്. 

ഇന്ന് ഉച്ചയായിട്ടും പുറത്തിറങ്ങാതെ വന്നതോടെ ലോഡ്‍ജ് അധികൃതര്‍ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി റൂം കൂത്തിതുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറിഞ്ചുപയോഗിച്ച് സയനൈഡ് പോലുള്ള മാരക വിഷം ഇന്‍ജക്ട് ചെയ്തുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികള്ല എന്ന ആത്മഹത്യകുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.