ഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീര്‍, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചതിനും ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ഹര്‍ത്താൽ ദിനത്തിൽ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീര്‍, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.

പൊതുമുതൽ നശിപ്പിച്ചതിനും ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് പാലോട് കാരേറ്റ് റോഡിൽ അടപ്പുപാറയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരിൽ ഒരാളുടെ കൈവിരലിന് മുറിവേറ്റിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികൾ.

അതേസമയം, ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 13 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2559 ആയി. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

(വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 25, 70
തിരുവനന്തപുരം റൂറല്‍ - 25, 185
കൊല്ലം സിറ്റി - 27, 198
കൊല്ലം റൂറല്‍ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ -16, 159
കോട്ടയം - 27, 411
ഇടുക്കി - 4, 54
എറണാകുളം സിറ്റി - 8, 91 
എറണാകുളം റൂറല്‍ - 18, 101
തൃശൂര്‍ സിറ്റി - 13, 26
തൃശൂര്‍ റൂറല്‍ - 28, 51
പാലക്കാട് - 7, 94
മലപ്പുറം - 34, 274
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറല്‍ - 29, 119
വയനാട് - 7, 117
കണ്ണൂര്‍ സിറ്റി - 26, 115
കണ്ണൂര്‍ റൂറല്‍ - 10, 31
കാസര്‍ഗോഡ് - 6, 62