കണ്ണൂർ: ഇടിമിന്നലേറ്റ് രണ്ട് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.