Asianet News MalayalamAsianet News Malayalam

ചാവക്കാട് നൗഷാദ് വധം: രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് എൻഐഐയെ ഏല്‍പ്പിക്കണമെന്നും നൗഷാദിൻറെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

two sdpi workers arrested in chavakkad noushad murder case
Author
Thrissur, First Published Aug 22, 2019, 12:30 PM IST

തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ചാവക്കാട് സ്വദേശികളായ മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കറുമാണ് പിടിയിലാത്. ആക്രമണം നടത്തുന്നതിന്  ഗൂഢാലോചന നടത്തിയവരില്‍ ഇരുവരുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ‌നാലായി കേസില്‍ ആകെ 20 പ്രതികളാണുളളത്. 

പ്രതികളെ പിടികൂടാൻ വൈകുന്നതിൽ കടുത്ത പ്രതിഷേധമാണ് കോൺ​ഗ്രസ് നേതൃത്വത്തിൽ നിന്ന് ഉയര്‍ന്നിരിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് എൻഐഐയെ ഏല്‍പ്പിക്കണമെന്നും നൗഷാദിൻറെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്‍ഡിപിഐ നേതാക്കളുമായി അന്വേഷണ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും കുടുംബം ആരോപിച്ചു. 

എസ്‍ഡിപിഐ നേതാക്കളുമായി ഒത്തുചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും നിലവില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏൽപിക്കണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.
 

Follow Us:
Download App:
  • android
  • ios