Asianet News MalayalamAsianet News Malayalam

ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ നാളെ(15.08.22) തുറക്കും,65ക്യൂമെക്സ് വെള്ളം പുറത്തേക്കൊഴുക്കും.

ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുൻകരുതലെന്ന നിലയിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനാണ്  നടപടി

two shutters of Idamalayar will be opened tomorrow(15.08.22)
Author
Idamalayar, First Published Aug 14, 2022, 5:45 PM IST

ഇടമലയാർ ഡാമിലെ ജലനിരപ്പിൽ റൂൾ കർവ് പാലിക്കുന്നതിനു വേണ്ടി നാളെ (ഓഗസ്റ്റ് 15) രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം തുറന്ന് 65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുൻകരുതലെന്ന നിലയിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

ഇടുക്കി ജല സംഭരണിയിലെ  ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകൾ എള്ലാം അടച്ചു. മഴ കുറഞ്ഞതിനെ തുട‍ർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ജലനിരപ്പും കുറഞ്ഞതിനെ തുട‍ർന്ന് രാവിലെ ഏഴു മണിക്കാണ് ഷട്ടർ താഴ്ത്തിയത്. ഒരു ഷട്ട‍റിലൂടെ സെക്കൻറിൽ മുപ്പതിനായിരം ലിറ്റർ വെള്ളമാണ് ഒഴുക്കിയിരുന്നത്. 2386.74 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2386.81 അടിയാണ് നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ സംഭരിക്കാവുന്ന വെളളത്തിൻറെ അളവ്. സംഭരണ ശേഷിയുടെ 81 ശതമാനത്തിലധികം വെള്ളം അണക്കെട്ടിലുണ്ട്. കഴിഞ്ഞ വർ‍ഷം ഇതേ സമയം 2371.40 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതിനെ തുട‍ർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകളും ഇന്നലെ അടച്ചിരുന്നു. 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ആശങ്കകൾ അകലുന്നു; ജലനിരപ്പ് താഴ്ന്ന് തുടങ്ങി

പുനരധിവാസ പദ്ധതികള്‍ക്ക് പ്രത്യേകസമിതി, മഴക്കെടുതി നേരിടാന്‍ 200 കോടി വകയിരുത്തി ക‍ര്‍ണാടക സര്‍ക്കാര്‍

മഴക്കെടുതി നേരിടാന്‍ ഇരുന്നൂറ് കോടി രൂപ വകയിരുത്തി കര്‍ണാടക സര്‍ക്കാര്‍. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് പ്രത്യേകം ധനസഹായം നല്‍കും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തെക്കന്‍ ജില്ലകളിലും തീരമേഖലയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇരുപതിനായിരം ഹെക്ടർ കൃഷി നാശമുണ്ടായി. അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. തുടര്‍ച്ചയായ മഴക്കെടുതികളില്‍ രണ്ട് മാസത്തിനിടെ 70 പേര്‍ മരണപ്പെട്ടു. പുനരധിവാസ പദ്ധതികള്‍ക്കായി പ്രത്യേക സമിതിയെയും കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios