പേരൂർ സ്വദേശികളായ അനു(19), നീനു (16) എന്നിവരാണ് മരിച്ചത്.

കോട്ടയം: നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാർക്ക് മേൽ പാഞ്ഞ് കയറി സഹോദരിമാർക്ക് ജീവൻ നഷ്ടമായി. പട്ടിത്താനം മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടൻചിറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്ന അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു.

പേരൂർ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.