ട്രെയിനുകൾ വൈകും, നാളത്തെ രണ്ട് ദീർഘദൂര ട്രെയിനുകൾ പുറപ്പെടുക മറ്റന്നാൾ
നാളത്തെ എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും. മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്കാകും ട്രെയിൻ പുറപ്പെടുക

തിരുവനന്തപുരം : കേരളത്തിൽ നിന്നും പുറപ്പെടുന്ന രണ്ട് ദീർഘദൂര ട്രെയിനുകൾ നാളെ വൈകും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, മറ്റന്നാൾ പുലർച്ചെ 4 മണിക്കാകും പുറപ്പെടുക. നാളത്തെ എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും. മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്കാകും ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണം.
നാളെ ട്രെയിൻ വൈകും
ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകും
ട്രെയിൻ നമ്പർ 18190 എറണാകുളം-ടാറ്റാ നഗർ ബൈവീക്കിലി എക്സ്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും