നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോൻ, സോണി എന്നിവരാണ് മരിച്ചത്. 

കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ ഇവർ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.