ഹരിപ്പാട്: ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി മാളിക പടീറ്റതിൽ സൈനുലാബ്ദീന്‍റെ മകൻ  മുഹമ്മദ്‌ അനസ് (28), ചേരാവള്ളി ജിനു ഭവനത്തിൽ തങ്കച്ചൻ ഡാനിയേലിന്‍റെ മകൻ  ജിബിൻ തങ്കച്ചൻ (26) എന്നിവരാണ് മരിച്ചത്.  പള്ളിപ്പാട്  ആഞ്ഞിലുമൂട്ടിൽ പാലത്തിന് തെക്കുവശം ഇന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം.  

മീൻ പിടിക്കാനായി സുഹൃത്തുക്കളായ നാല് പേരാണ് പള്ളിപ്പാട് എത്തിയത്. മീൻ പിടിക്കുന്നതിനിടെ ഇരുവരും കുളിക്കാനായി ആറ്റിൽ ഇറങ്ങുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഇതുകണ്ട മറ്റ് രണ്ടുപേര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി രക്ഷാശ്രമം നടത്തിയെങ്കിലും നടന്നില്ല. ഹരിപ്പാട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപതി മോർച്ചറിയിൽ.  ഖത്തറിൽ ആയിരുന്ന അനസ് മൂന്ന് മാസം മുമ്പാണ് നാട്ടിൽ എത്തിയത്.