തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ല. തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു.

അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.