Asianet News MalayalamAsianet News Malayalam

യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  • കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്
  • കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്
UAPA case kerala HC to consider alan thaha bail plea
Author
Kozhikode, First Published Nov 21, 2019, 7:00 AM IST

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് കേസിൽ അലൻ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസിൽ ഇരുവരുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികൾ കോടതിയെ അറയിച്ചിട്ടുള്ളത്. കേസ് ഡയറി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios