തൊടുപുഴ: തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും. 35 അംഗ നഗരസഭയിൽ 13 സീറ്റ് നേടിയ യുഡിഎഫിന് വിമത നിസ സക്കീർ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യുഡിഎഫിന് 14 സീറ്റുകളായി. അതേസമയം, ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണ്. ആദ്യ ടേം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ലീഗും കേരള കോൺ ( ജോസഫ്) വിഭാഗവും രംഗത്തെത്തി.